Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : English Premier League

Sports

ടോ​​ട്ട​​ന്‍​ഹാം തോ​​റ്റു, കോ​​ച്ച് പു​​റ​​ത്ത്

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ന്യൂ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡി​​ന് എ​​തി​​രാ​​യ ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​റി​​നു തോ​​ല്‍​വി. 2-1നാ​​യി​​രു​​ന്നു ടോ​​ട്ട​​ന്‍​ഹാം വീ​​ണ​​ത്.

തോ​​ല്‍​വി​​ക്കു പി​​ന്നാ​​ലെ ടീം ​​മാ​​നേ​​ജ​​ര്‍ സ്ഥാ​​ന​​ത്തു​​നി​​ന്ന് തോ​​മ​​സ് ഫ്രാ​​ങ്ക് പു​​റ​​ത്താ​​യി. 26 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 29 പോ​​യി​​ന്‍റു​​മാ​​യി 16-ാം സ്ഥാ​​ന​​ത്താ​​ണ് ടോ​​ട്ട​​ന്‍​ഹാം. 36 പോ​​യി​​ന്‍റു​​മാ​​യി ന്യൂ​​കാ​​സി​​ല്‍ 10-ാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ര്‍​ന്നു.

ചെ​​ല്‍​സി, യു​​ണൈ​​റ്റ​​ഡ്

ചെ​​ല്‍​സി 2-2ന് ​​ലീ​​ഡ്‌​​സ് യു​​ണൈ​​റ്റ​​ഡു​​മാ​​യും മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് 1-1ന് ​​വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡു​​മാ​​യും സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ (90+6) ബെ​​ന്യാ​​മി​​ന്‍ സെ​​സ്‌​​കോ​​യി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ന്‍റെ സ​​മ​​നി​​ല ഗോ​​ള്‍. ചെ​​ല്‍​സി ര​​ണ്ടു ഗോ​​ളി​​നു മു​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​ത്.

Sports

സ്റ്റോ​​പ്പേ​​ജ് ടൈം ​​ഗോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ലി​​വ​​ര്‍​പൂ​​ളി​​നെ തോ​​ല്‍​പ്പി​​ച്ചു

ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ സ്റ്റോ​​പ്പേ​​ജ് ടൈം ​​ഗോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​ക്കു ജ​​യം.

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​ക്കെ​​തി​​രേ 1-2നാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ലെ പെ​​നാ​​ല്‍​റ്റി (90+3) ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ട് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്കു ജ​​യ​​മൊ​​രു​​ക്കി. പി​​ന്നി​​ല്‍​നി​​ന്നെ​​ത്തി​​യാ​​യി​​രു​​ന്നു പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ സി​​റ്റി​​സ​​ണ്‍​സ് വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്.

ഗോ​​ള്‍​ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം 74-ാം മി​​നി​​റ്റി​​ല്‍ ഡൊ​​മി​​നി​​ക് സൊ​​ബോ​​സ്ലാ​​യി​​യി​​ലൂ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി ലീ​​ഡ് നേ​​ടി. 30 വാ​​ര​​ ദൂ​​രെ​​നി​​ന്നു​​ള്ള മി​​ന്നും ഫ്രീ​​കി​​ക്ക് ഗോ​​ളാ​​യി​​രു​​ന്നു അ​​ത്. ഹോം ​​ഗ്രൗ​​ണ്ടാ​​യ ആ​​ന്‍​ഫീ​​ല്‍​ഡി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ ആ​​രാ​​ധ​​ക​​ര്‍ മ​​തി​​മ​​റ​​ന്ന നി​​മി​​ഷം. എ​​ന്നാ​​ല്‍, 84-ാം മി​​നി​​റ്റി​​ല്‍ ബെ​​ര്‍​ണാ​​ഡൊ സി​​ല്‍​വ​​യി​​ലൂ​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി 1-1ന് ​​ഒ​​പ്പ​​മെ​​ത്തി.

ഇ​​ഞ്ചു​​റി ടൈ​​മി​​ലേ​​ക്കു നീ​​ണ്ട​​പ്പോ​​ള്‍ എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടി​​ലൂ​​ടെ സി​​റ്റി ജ​​യ​​ത്തി​​ല്‍. 90+13-ാം മി​​നി​​റ്റി​​ല്‍ സൊ​​ബോ​​സ്ലാ​​യി ചു​​വ​​പ്പ് കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി 10 പേ​​രോ​​ടെ​​യാ​​ണ് മ​​ത്സ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ക്രി​​സ്റ്റ​​ല്‍ പാ​​ല​​സ് എ​​ഫ്‌​​സി 1-0ന് ​​ബ്രൈ​​റ്റ​​ണി​​നെ തോ​​ല്‍​പ്പി​​ച്ചു. ജ​​യ​​ത്തോ​​ടെ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​ക്കു തൊ​​ട്ടു​​പി​​ന്നി​​ലു​​ണ്ട്.

25 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ആ​​ഴ്‌​​സ​​ണ​​ല്‍ 56ഉം ​​മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി 50 പോ​​യി​​ന്‍റു​​മാ​​യി യ​​ഥാ​​ക്ര​​മം ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ തു​​ട​​രു​​ന്നു. 39 പോ​​യി​​ന്‍റു​​ള്ള ലി​​വ​​ര്‍​പൂ​​ള്‍ ആ​​റാം സ്ഥാ​​ന​​ത്താ​​ണ്.

Sports

സ്റ്റോ​​പ്പേ​​ജി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ ജയം

മാ​​ഞ്ച​​സ്റ്റ​​ര്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ സ്റ്റോ​​പ്പേ​​ജ് ടൈം ​​ഗോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി​​ക്കു ജ​​യം. അ​​ഞ്ച് ഗോ​​ള്‍ പി​​റ​​ന്ന ഹോം ​​ത്രി​​ല്ല​​റി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് 3-2ന് ​​ഫു​​ള്‍​ഹാ​​മി​​നെ കീ​​ഴ​​ട​​ക്കി.

90+4-ാം മി​​നി​​റ്റി​​ല്‍ ബെ​​ന്യാ​​മി​​ന്‍ ഷെ​​ഷ്‌​​കൊ നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ജ​​യം. ഇ​​ട​​ക്കാ​​ല പ​​രി​​ശീ​​ല​​ക​​നാ​​യ മൈ​​ക്കി​​ള്‍ കാ​​രി​​ക്കി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​നു കീ​​ഴി​​ല്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ജ​​യ​​മാ​​ണ്.

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​ക്കു സ​​മ​​നി​​ല. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​റി​​നോ​​ട് 2-2ന് ​​മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. 2-0നു ​​മു​​ന്നി​​ലെ​​ത്തി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു സി​​റ്റി സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​ത്.

Sports

ആ​ഴ്സ​ണ​ൽ കു​തി​ക്കു​ന്നു; ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ ത​ക​ർ​ത്തു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ഴ്സ​ണ​ൽ കു​തി​ക്കു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

മാ​ർ​ട്ടി​ൻ സു​ബി​മെ​ൻ​ഡി, വി​ക്ട​ർ ഗ്യോ​കെ​രെ​സ്, ഗ​ബ്രി​യേ​ൽ ജീ​സ​സ് എ​ന്നി​വ​രാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലീ​ഡ്സ് താ​രം കാ​ൾ ഡ​ർ​ലോ​വി​ന്‍റെ ഓ​ൺ ഗോ​ളും ആ​ഴ്സ​ണ​ലി​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ആ​ഴ്സ​ണ​ൽ ഗം​ഭീ​ര ഫോ​മി​ലാ​ണ്. വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് 53 പോ​യി​ന്‍റാ​യി.

Sports

വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി ലി​വ​ർ​പൂ​ൾ; ന്യൂ​കാ​സി​ലി​നെ​തി​രെ ഗം​ഭീ​ര ജ​യം

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി ലി​വ​ർ​പൂ​ൾ എ​ഫ്സി. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഹ്യൂ​ഗോ എ​കി​ട്ടി​ക്കെ ര​ണ്ട് ഗോ​ളു​ക​ളും ഫ്ലോ​റി​യ​ൻ വി​ർ​ട്ട്സും ഇ​ബ്രാ​ഹി​മ കൊ​ണാ​ട്ടെ എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ആ​ന്തോ​ണി ഗോ​ർ​ഡ​ൺ ആ​ണ് ന്യൂ​കാ​സി​ലി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ലി​വ​ർ​പൂ​ളി​ന് ഇ​ന്ന​ത്തെ വി​ജ​യം ആ​ശ്വാ​സ​ക​ര​മാ​ണ്. വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് 39 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: എ​വ​ർ​ട്ട​ണെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ലീ​ഡ്സ് യു​ണൈ​റ്റ​ഡ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ്ഗ് ​ഫു​ട്ബോ​ളി​ൽ എ​വ​ർ​ട്ട​ണെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ലീ​ഡ്സ് യു​ണൈ​റ്റ​ഡ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

തി​യേ​ർ​നോ ബാ​രി​യാ​ണ് എ​വ​ർ​ട്ട​ണ് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ജെ​യിം​സ് ജ​സ്റ്റി​ൻ ആ​ണ് ലീ​ഡ്സി​നാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ എ​വ​ർ​ട്ട​ണ് 33 പോ​യി​ന്‍റും ലീ​ഡ്സി​ന് 26 പോ​യി​ന്‍റു​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ എ​വ​ർ​ട​ൺ പ​ത്താം സ്ഥാ​ന​ത്തും ലീ​ഡ്സ് 16-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​നെ വീ​ഴ്ത്തി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നെ​തി​രെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് യു​ണൈ​റ്റ​ഡ് വി​ജ​യി​ച്ച​ത്.

ബ്ര​യാ​ൻ എം​ബി​യോ​മോ, പാ​ട്രി​ക്ക് ഡോ​ർ​ഗു, മ​ത്യൂ​സ് കു​ൻ​ഹ എ​ന്നി​വ​രാ​ണ് യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മൈ​ക്ക​ൽ മെ​റി​നോ​യാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. യു​ണൈ​റ്റ​ഡ് താ​രം ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​ന​സി​ന്‍റെ ഓ​ൺ ഗോ​ളും ആ​ഴ്സ​ണ​ലി​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ‍​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 38 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാ​മ​തെ​ത്താ​നും യു​ണൈ​റ്റ​ഡി​നാ​യി. മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 50 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ൽ ത​ന്നെ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: സ​ണ്ട​ർ​ല​ൻ​ഡി​നെ വീ​ഴ്ത്തി വെ​സ്റ്റ് ഹാം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ വെ​സ്റ്റ് ഹാ​മി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് വെ​സ്റ്റ് ഗാം ​വി​ജ​യി​ച്ച​ത്.

ക്രൈ​സെ​ൻ​സി​യോ സ​മ്മ​ർ​വി​ല്ലെ​യും ജ​രോ​ഡ് ബോ​വ​നും മ​ത്യേ​സ് ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രാ​ണ് വെ​സ്റ്റ് ഹാ​മി​ന് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബ്ര​യാ​ൻ ബ്രോ​ബി​യാ​ണ് സ​ണ്ട​ർ​ല​ൻ​ഡി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ വെ​സ്റ്റ് ഹാ​മി​ന് 20 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ 18-ാം സ്ഥാ​ന​ത്താ​ണ് വെ​സ്റ്റ് ഹാം. ​പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഒ​മ്പ​താം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് സ​ണ്ട​ൻ​ല​ൻ​ഡ്. 33 പോ​യി​ന്‍റാ​ണ് സ​ണ്ട​ർ​ല​ൻ​ഡി​നു​ള്ള​ത്.

Sports

ആ​​ഴ്‌​​സ​​ണ​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ മത്സരം ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ക​​രു​​ത്ത​​രാ​​യ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യും ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യും ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ എ​​മി​​റേ​​റ്റ്‌​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ ല​​ഭി​​ച്ച അ​​വ​​സ​​ര​​ങ്ങ​​ള്‍ മു​​ത​​ലാ​​ക്കാ​​നാ​​വാ​​തെ​​യാ​​ണ് ആ​​ഴ്‌​​സ​​ണ​​ല്‍ പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ച​​ത്.

സ്റ്റോപ്പേജിൽ കൈയാങ്കളി

മ​​ത്സ​​ര​​ത്തി​​ന്‍റെ സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ (90+3) ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ ഗ​​ബ്രി​​യേ​​ല്‍ മാ​​ര്‍​ട്ടി​​നെ​​ല്ലി വീ​​ണു​​കി​​ട​​ന്ന ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ പ്ര​​തി​​രോ​​ധ​​ക്കാ​​ര​​ന്‍ കൊ​​ണോ​​ര്‍ ബ്രാ​​ഡ്‌​‌​ലി​​യു​​ടെ ശ​​രീ​​ര​​ത്തി​​ല്‍ പ​​ന്ത് കൊ​​ണ്ടി​​ട്ട​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് ഇ​​രു​​ടീ​​മി​​ലെ​​യും ക​​ളി​​ക്കാ​​ര്‍ ത​​മ്മി​​ല്‍ ഉ​​ന്തും​​ത​​ള്ളു​​മു​​ണ്ടാ​​യി. ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ കോ​​ര്‍​ണ​​റി​​നു സ​​മീ​​പ​​ത്തു​​വ​​ച്ച് മാ​​ര്‍​ട്ടി​​നെ​​ല്ലി ചേ​​സ് ചെ​​യ്യാ​​ന്‍ തു​​ട​​ങ്ങി​​യ പ​​ന്ത് പു​​റ​​ത്തേ​​ക്ക​​ടി​​ച്ച് ക്ലി​​യ​​ര്‍ ചെ​​യ്ത ബ്രാ​​ഡ്‌​‌​ലി​​യു​​ടെ കാ​​ലി​​നു പ​​രി​​ക്കേ​​റ്റു. ലി​​വ​​ര്‍​പൂ​​ള്‍ താ​​രം വീ​​ണു​​കി​​ട​​ന്ന് പ​​രി​​ക്ക് അ​​ഭി​​ന​​യി​​ച്ച് സ​​മ​​യം ക​​ള​​യു​​ക​​യാ​​ണെ​​ന്ന​​ധാ​​ര​​ണ​​യി​​ല്‍ മാ​​ര്‍​ട്ടി​​നെ​​ല്ലി പ​​ന്ത് എ​​ടു​​ത്ത് അ​​യാ​​ളു​​ടെ ദേ​​ഹ​​ത്തി​​ട്ടു.

വീ​​ണു​​കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്ന ബ്രാ​​ഡ്‌​‌‌​ലി​​യെ ലൈ​​നിനു പു​​റ​​ത്തേ​​ക്ക് ത​​ള്ളി​​മാ​​റ്റാ​​ന്‍ മാ​​ര്‍​ട്ടി​​നെ​​ല്ലി ശ്ര​​മി​​ച്ചു. ഇ​​തോ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ ക​​ളി​​ക്കാ​​രാ​​യ മ​​ക് അ​​ല്ലി​​സ്റ്റ​​ര്‍, ഡൊ​​മി​​നി​​ക് സൊ​​ബോ​​സ്ലാ​​യ് തു​​ട​​ങ്ങി​​യ​​വ​​ര്‍ രം​​ഗ​​ത്തെ​​ത്തി മാ​​ര്‍​ട്ടി​​നെ​​ല്ലി​​യെ ത​​ള്ളി​​ത്തെ​​റി​​പ്പി​​ച്ചു. ബ്രാ​​ഡ്‌​​ലി​​യെ മെ​​ഡി​​ക്ക​​ല്‍ സം​​ഘം സ്‌​​ട്രെ​​ച്ച​​റി​​ലാ​​ണ് മൈ​​താ​​ന​​ത്തി​​നു പു​​റ​​ത്തേ​​ക്കു കൊ​​ണ്ടു​​പോ​​യ​​ത്.

ചു​​വ​​പ്പ് കാ​​ര്‍​ഡ് ല​​ഭി​​ക്കാ​​നു​​ള്ള കു​​റ്റം മാ​​ര്‍​ട്ടി​​നെ​​ല്ലി ചെ​​യ്ത​​തെ​​ന്ന് ഫു​​ട്‌​​ബോ​​ള്‍ നി​​രീ​​ക്ഷ​​ക​​ര്‍ പി​​ന്നീ​​ടു വ്യ​​ക്ത​​മാ​​ക്കി. സം​​ഭ​​വ​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ താ​​ര​​ത്തി​​ന് മ​​ഞ്ഞ​​ക്കാ​​ര്‍​ഡ് ല​​ഭി​​ച്ചി​​രു​​ന്നു. ബ്രാ​​ഡ്‌​​ലി​​ക്ക് ക്ഷ​​മാ​​പ​​ണ സ​​ന്ദേ​​ശ​​മ​​യ​​ച്ച​​താ​​യി മാ​​ര്‍​ട്ടി​​നെ​​ല്ലി സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ അ​​റി​​യി​​ച്ചു. ആ​​ദ്യ പ​​കു​​തി​​യി​​ല്‍ ബ്രാ​​ഡ്‌​​ലി​​യു​​ടെ കി​​ടി​​ല​​ന്‍ ഷോ​​ട്ട് ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ പോ​​സ്റ്റി​​ല്‍ ഇ​​ടി​​ച്ചു തെ​​റി​​ച്ചി​​രു​​ന്നു.

ലീ​​ഗി​​ല്‍ 21 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 49 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി (43), ആ​​സ്റ്റ​​ണ്‍ വി​​ല്ല (43), ലി​​വ​​ര്‍​പൂ​​ള്‍ (35) ടീ​​മു​​ക​​ളാ​​ണ് തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

ചെ​​ല്‍​സി​​ക്കു തോ​​ല്‍​വി

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ കോ​​ച്ചി​​നെ മാ​​റ്റി​​യെ​​ങ്കി​​ലും ചെ​​ല്‍​സി എ​​ഫ്‌​​സി​​ക്കു തോ​​ല്‍​വി​​ത​​ന്നെ. ലി​​യാം റോ​​സെ​​നി​​യ​​റി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ ചെ​​ല്‍​സി 1-2ന് ​​ഫു​​ള്‍​ഹാ​​മി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

മാ​​നേ​​ജ​​ര്‍ റൂ​​ബെ​​ന്‍ അ​​മോ​​രി​​മി​​നെ പു​​റ​​ത്താ​​ക്കി​​യ​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​നും ജ​​യി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. എ​​വേയി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് 2-2ന് ​​ബേ​​ണ്‍​ലി​​യോ​​ട് സ​​മ​​നി​​ല വ​​ഴ​​ങ്ങി.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി 1-1ന് ​​ബ്രൈ​​റ്റ​​ണി​​നോ​​ടും ആ​​സ്റ്റ​​ണ്‍ വി​​ല്ല 0-0ന് ​​ക്രി​​സ്റ്റ​​ല്‍ പാ​​ല​​സി​​നോ​​ടും സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി (43), ആ​​സ്റ്റ​​ണ്‍ വി​​ല്ല (43) ടീ​​മു​​ക​​ള്‍ ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ തു​​ട​​രു​​ന്നു. ആ​​ഴ്‌​​സ​​ണ​​ലാ​​ണ് (48) ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ചെ​ൽ​സി മ​ത്സ​രം സ​മ​നി​ല​യി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ലെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ചെ​ൽ​സി മ​ത്സ​രം സ​മ​നി​ല​യി​ൽ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ടി​ജ്ജാ​നി റെ​യ്ന്തേ​ഴ്സാ​ണ് ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 42-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

എ​ൻ​സോ ഫെ​ർ​ണാ​ണ്ട‍​സാ​ണ് ചെ​ൽ​സി​ക്കാ​യി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് എ​ൻ​സോ പ​ന്ത് ഗോ​ൾ​വ​ര ക​ട​ത്തി​യ​ത്.

മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 42 പോ​യി​ന്‍റാ​യി. ചെ​ൽ​സി​ക്ക് 31 പോ​യി​ന്‍റും ആ​യി. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ സി​റ്റി ര​ണ്ടാം സ്ഥാ​ന​ത്തും ചെ​ൽ​സി അ​ഞ്ചാ​മ​തു​മാ​ണ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ജോ​ൺ മ​ക്ഗി​ൻ ര​ണ്ട് ഗോ​ളു​ക​ളും ഒ​ല്ലി വാ​ട്കി​ൻ​സ് ഒ​രു ഗോ​ളും നേ​ടി. മോ​ർ​ഗ​ൻ ഗി​ബ്സ്-​വൈ​റ്റാ​ണ് നോ​ട്ടിം​ഗ്ഹാ​മി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് 42 പോ​യി​ന്‍റായി. ഇ​തോ​ടെ വി​ല്ല ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

Sports

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്കും ലി​​വ​​ര്‍​പൂ​​ളി​​നും സമനില

ല​​ണ്ട​​ന്‍: പു​​തു​​വ​​ര്‍​ഷാ​​രം​​ഭ​​ത്തി​​ല്‍ ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ലെ സൂ​​പ്പ​​ര്‍ ക്ല​​ബ്ബു​​ക​​ളാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ​​യും മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​യു​​ടെ​​യും ആ​​രാ​​ധ​​ക​​ര്‍ നോട്ട് ഹാ​​പ്പി.

ഈ ​​വ​​ര്‍​ഷ​​ത്തെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​രു​​ടീ​​മും ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ​​തോ​​ടെ​​യാ​​ണി​​ത്. ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ 0-0ന് ലീ​​ഡ്‌​​സ് യു​​ണൈ​​റ്റ​​ഡി​​നോ​​ടാ​​ണ് ​​പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ച​​ത്. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ സ​​ണ്ട​​ര്‍​ല​​ന്‍​ഡു​​മാ​​യും സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

അ​​തേ​​സ​​മ​​യം, വ​​ര്‍​ഷാ​​രം​​ഭ​​ത്തി​​ല്‍ ന​​ട​​ന്ന പ്രീ​​മി​​യ​​ര്‍ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളെ​​ല്ലാം സ​​മ​​നി​​ല​​യി​​ലാ​​യി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ക്രി​​സ്റ്റ​​ല്‍ പാ​​ല​​സും ഫു​​ള്‍​ഹാ​​മും 1-1നും ​​ബ്രെ​​ന്‍റ്‌​​ഫോ​​ഡും ടോ​​ട്ട​​നം ഹോ​​ട്ട്‌​​സ്പു​​റും 0-0നും ​​പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു.

ലീ​​ഗി​​ല്‍ 19 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 41 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ര​​ണ്ടാം സ്ഥാ​​ന​​ത്തു തു​​ട​​രു​​ന്നു. 45 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ലാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്. 33 പോ​​യി​​ന്‍റു​​ള്ള ലി​​വ​​ര്‍​പൂ​​ള്‍ നാ​​ലാ​​മ​​തും 29 പോ​​യി​​ന്‍റു​​ള്ള സ​​ണ്ട​​ര്‍​ല​​ന്‍​ഡ് ഏ​​ഴാ​​മ​​തും 26 പോ​​യി​​ന്‍റു​​ള്ള ടോ​​ട്ട​​ന്‍​ഹാം 12-ാമ​​തു​​മാ​​ണ്.

Sports

വില്ലയെ വീഴ്ത്തി ആഴ്‌സണല്‍

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ആ​​ഴ്സ​​ണ​​ലി​​ന് ത​​ക​​ർ​​പ്പ​​ൻ വി​​ജ​​യം. ഒ​​ന്നി​​നെ​​തി​​രേ നാ​​ല് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യ്ക്കെ​​തി​​രേ ഗ​​ണ്ണേ​​ഴ്സ് വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യു​​ടെ 11 മ​​ത്സ​​ര​​ങ്ങ​​ൾ നീ​​ണ്ട വി​​ജ​​യ​​ക്കു​​തി​​പ്പി​​ന് ഇ​​തോ​​ടെ ഗ​​ണ്ണേ​​ഴ്സ് അ​​റു​​തി വ​​രു​​ത്തി. വി​​ജ​​യ​​ത്തോ​​ടെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ ആ​​ഴ്സ​​ണ​​ലി​​ന് ലീ​​ഡു​​യ​​ർ​​ത്താ​​നും സാ​​ധി​​ച്ചു.

എ​​മി​​റേ​​റ്റ്സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ​​പ​​കു​​തി ഗോ​​ൾര​​ഹി​​ത​​മാ​​യി​​രു​​ന്നു. ര​​ണ്ടാം പ​​കു​​തി​​യി​​ൽ ഗോ​​ൾമ​​ഴ​​യാ​​യി മ​​ത്സ​​രം മാ​​റി. ര​​ണ്ടാം പ​​കു​​തി​​യു​​ടെ തു​​ട​​ക്ക​​ത്തി​​ലെ നാ​​ല് മി​​നി​​റ്റു​​ക​​ൾ​​ക്കു​​ള്ളി​​ൽ ര​​ണ്ട് ഗോ​ള​​ടി​​ച്ച് ആ​​ഴ്സ​​ണ​​ൽ വി​​ല്ല​​യെ ഞെ​​ട്ടി​​ച്ചു. 48-ാം മി​​നി​​റ്റി​​ൽ ഗ​​ബ്രി​​യേ​​ൽ മ​​ഗ​​ൽ​​ഹേ​​സും 52-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ട്ടി​​ൻ സു​​ബി​​മെ​​ൻ​​ഡി​​യും ആ​​ഴ്സ​​ണ​​ലി​​നാ​​യി സ്കോ​​ർ ചെ​​യ്തു. 69-ാം മി​​നി​​റ്റി​​ൽ ലി​​യാ​​ൻ​​ഡ്രോ ട്രൊ​​സാ​​ർ​​ഡി​​ലൂ​​ടെ ഗ​​ണ്ണേ​​ഴ്സ് ലീ​​ഡു​​യ​​ർ​​ത്തി.

ക​​ള​​ത്തി​​ലി​​റ​​ങ്ങി ഒ​​രു മി​​നി​​റ്റി​​നു​​ള്ളി​​ൽ ഗോ​​ള​​ടി​​ച്ച് ഗ​​ബ്രി​​യേ​​ൽ ജീ​​സ​​സ് തി​​രി​​ച്ചു​​വ​​ര​​വ് അ​​റി​​യി​​ച്ചു. 78-ാം മി​​നി​​റ്റി​​ലാ​​ണ് ജീ​​സ​​സ് ആ​​ഴ്സ​​ണ​​ലി​​ന്‍റെ നാ​​ലാം ഗോ​​ൾ നേ​​ടി​​യ​​ത്. ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ഒ​​ല്ലി വാ​​ട്കി​​ൻ​​സ് വി​​ല്ല​​യ്ക്കു വേ​​ണ്ടി വ​​ല​​കു​​ലു​​ക്കി​​യെ​​ങ്കി​​ലും ആ​​ശ്വാ​​സ​​ഗോ​​ൾ മാ​​ത്ര​​മാ​​യി മാ​​റി. ഇ​​തോ​​ടെ വി​​ല്ല​​യു​​ടെ വി​​ജ​​യ​​ക്കു​​തി​​പ്പി​​ന് എ​​മി​​റേ​​റ്റ്സി​​ൽ അ​​വ​​സാ​​ന​​വും ആ​​യി.

സ​​മ​​നി​​ല വ​​ഴ​​ങ്ങി ചെ​​ൽ​​സി

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ബോ​​ണ്‍​മൗ​​ത്തി​​നോ​​ട് സ​​മ​​നി​​ല വ​​ഴ​​ങ്ങി ചെ​​ൽ​​സി. സ്റ്റാം​​ഫോ​​ർ​​ഡ് ബ്രി​​ഡ്ജി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​രു​​ടീ​​മു​​ക​​ളും ര​​ണ്ട് വീ​​തം ഗോ​​ളു​​ക​​ള​​ടി​​ച്ചു. അ​​വ​​സാ​​ന​​ത്തെ ഏ​​ഴ് പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് ചെ​​ൽ​​സി​​ക്ക് ഇ​​തു​​വ​​രെ വി​​ജ​​യി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടു​​ള്ള​​ത്. ചെ​​ൽ​​സി​​യു​​ടെ ത​​ട്ട​​ക​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ബോ​​ണ്‍​മൗ​​ത്താ​​ണ് ആ​​ദ്യം ലീ​​ഡെ​​ടു​​ത്ത​​ത്.

മാ​​ഞ്ച​​സ്റ്റ​​റിന് സ​​മ​​നി​​ല

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന് നി​​രാ​​ശ​​യു​​ടെ സ​​മ​​നി​​ല. പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ലെ അ​​വ​​സാ​​ന സ്ഥാ​​ന​​ക്കാ​​രാ​​യ വൂള്‍​​വ്സി​​നോ​​ടാ​​ണ് യു​​ണൈ​​റ്റ​​ഡ് സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​ത്. ഓ​​ൾ​​ഡ് ട്രാ​​ഫോ​​ർ​​ഡി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​രു​​ടീ​​മു​​ക​​ളും ഓ​​രോ ഗോ​​ള​​ടി​​ച്ച് മത്സരം അവസാനിപ്പിച്ചു.

Sports

ടോ​​ട്ട​​ൻ​​ഹാ​​മി​​ന് ജ​​യം

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ടോ​​ട്ട​​ൻ​​ഹാം ഹോ​​ട്സ​​പു​​റി​​ന് ജ​​യം. ക്രി​​സ്റ്റ​​ൽ പാ​​ല​​സി​​നെ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​ണ് ടോ​​ട്ട​​ൻ​​ഹാം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

42-ാം മി​​നി​​റ്റി​​ൽ ആ​​ർ​​ച്ചീ ഗ്രേ​​യാ​​ണ് മ​​ത്സ​​ര​​ത്ത​​തി​​ൽ പി​​റ​​ന്ന ഏ​​ക ഗോ​​ൾ ടോ​​ട്ട​​ൻ​​ഹാ​​മി​​നാ​​യി നേ​​ടി​​യ​​ത്. ഗ്രൗ​​ണ്ടി​​ൽ ക​​ളിമി​​ക​​വ് പു​​ല​​ർ​​ത്തി​​യ​​ത് ക്രി​​സ്റ്റ​​ൽ പാ​​ല​​സാ​​ണെ​​ങ്കി​​ലു സ്കോ​​ർ ചെ​​യ്യാ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന​​ത് ത ി​​രി​​ച്ച​​ടി​​യാ​​യി.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ സന്ദ​​ർ​​ലൻ​​ഡ് (1-1) ലീ​​ഡ്സ് യു​​ണൈ​​റ്റ​​ഡ് മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. മ​​ത്സ​​ര​​ത്തി​​ന്‍റെ 28-ാം മി​​നി​​റ്റി​​ൽ സൈ​​മ​​ണ്‍ അ​​ഡി​​ൻ​​ഗ്രാ സന്ദ​​ർ​​ല​​ൻ​​ഡി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു.

എ​​ന്നാ​​ൽ 47-ാം മി​​നി​​റ്റി​​ൽ ലീ​​ഡ് ഡൊ​​മി​​നി​​ക് കാ​​ൽ​​വേ​​ർ​​ട്ട് ലെ​​വി​​ന്‍റെ ഗോ​​ളി​​ലൂ​​ടെ സ​​മ​​നി​​ല​​പി​​ടി​​ച്ചു.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മ​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി പാ​ട്രി​ക്ക് ഡോ​ർ​ഗു​വാ​ണ് ഗോ​ൾ നേ​ടി​യ​ത്. 24-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 29 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്.

Sports

സി​​റ്റി ഗ്രൂ​​പ്പ് സ​​ലാം പ​​റ​​ഞ്ഞു

മും​​ബൈ: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) 2025-26 സീ​​സ​​ണ്‍ അ​​നി​​ശ്ചി​​ത​​മാ​​യി നീ​​ളു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ മും​​ബൈ സി​​റ്റി എ​​ഫ്‌​​സി​​യു​​മാ​​യു​​ള്ള ബ​​ന്ധം സി​​റ്റി ഫു​​ട്‌​​ബോ​​ള്‍ ഗ്രൂ​​പ്പ് (സി​​എ​​ഫ്ജി) അ​​വ​​സാ​​നി​​പ്പി​​ച്ചു.

മും​​ബൈ ക്ല​​ബ്ബി​​ലു​​ള്ള ഷെ​​യ​​ര്‍ പ​​ങ്കാ​​ളി​​ത്തം സി​​റ്റി ഗ്രൂ​​പ്പ് അ​​വ​​സാ​​നി​​പ്പി​​ച്ച​​താ​​യി ഇ​​ന്ന​​ലെ ഔ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണ​​മു​​ണ്ടാ​​യി. ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി, ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ക്ല​​ബ് മെ​​ല്‍​ബ​​ണ്‍ സി​​റ്റി തു​​ട​​ങ്ങി​​യ ക്ല​​ബ്ബു​​ക​​ളു​​ടെ സാ​​മ്പ​​ത്തി​​ക സ്രോ​​ത​​സാ​​ണ് സി​​റ്റി ഫു​​ട്‌​​ബോ​​ള്‍ ഗ്രൂ​​പ്പ്.

എ​​ഐ​​എ​​ഫ്എ​​ഫും റി​​ലയന്‍​സി​​ന്‍റെ ഫു​​ട്‌​​ബോ​​ള്‍ സ്‌​​പോ​​ര്‍​ട്‌​​സ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ലി​​മി​​റ്റ​​ഡും ത​​മ്മി​​ലു​​ള്ള ഐ​​എ​​സ്എ​​ല്‍ മാ​​സ്റ്റ​​ര്‍ റൈ​​റ്റ് എ​​ഗ്രി​​മെ​​ന്‍റ് ഈ ​​മാ​​സം എ​​ട്ടി​​ന് അ​​വ​​സാ​​നി​​ക്കു​​ക​​യും പു​​തി​​യ ക​​രാ​​ര്‍ ധാ​​ര​​ണ ആ​​കാ​​തി​​രി​​ക്കു​​ക​​യും ചെ​​യ്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ്, 2025-26 സീ​​സ​​ണ്‍ ഐ​​എ​​സ്എ​​ല്‍ മു​​ട​​ങ്ങി​​യ​​ത്.

Sports

മാ​​സ്‌​​കോ​​ട്ടി​​ന് ജോ​​ട്ട​​യു​​ടെ മ​​ക്ക​​ള്‍

ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​ന്നു ന​​ട​​ക്കു​​ന്ന ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി x വൂ​​ള്‍​വ്‌​​സ് മ​​ത്സ​​രം അ​​ന്ത​​രി​​ച്ച പോ​​ര്‍​ച്ചു​​ഗീ​​സ് താ​​രം ഡി​​യോ​​ഗോ ജോ​​ട്ട​​യ്ക്കു​​ള്ള ആ​​ദ​​ര​​മാ​​കും.

ജോ​​ട്ട​​യു​​ടെ മു​​ന്‍ ക്ല​​ബ്ബു​​ക​​ളാ​​ണ് ലി​​വ​​ര്‍​പൂ​​ളും വൂ​​ള്‍​വ്‌​​സും. 2020ലാ​​ണ് വൂ​​ള്‍​വ്‌​​സി​​ല്‍​നി​​ന്ന് ജോ​​ട്ട ലി​​വ​​ര്‍​പൂ​​ളി​​ലെ​​ത്തി​​യ​​ത്. ഈ ​​വ​​ര്‍​ഷം ജൂ​​ലൈ​​യി​​ല്‍ സ്‌​​പെ​​യി​​നി​​ല്‍​വ​​ച്ചു​​ണ്ടാ​​യ കാ​​റ​​പ​​ട​​ക​​ട​​ത്തി​​ലാ​​ണ് 28കാ​​ര​​നാ​​യ ജോ​​ട്ട​​യു​​ടെ ജീ​​വ​​ന്‍ പൊ​​ലി​​ഞ്ഞ​​ത്.

ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഇ​​ന്നു രാ​​ത്രി 8.30ന് ​​ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​യ ആ​​ന്‍​ഫീ​​ല്‍​ഡി​​ലാ​​ണ് വൂ​​ള്‍​വ്‌​​സി​​ന് എ​​തി​​രാ​​യ മ​​ത്സ​​രം. മ​​ത്സ​​ര​​ത്തി​​ന്‍റെ കി​​ക്കോ​​ഫി​​നു മു​​മ്പാ​​യി മാ​​ച്ച്‌​​ഡേ മാ​​സ്‌​​കോ​​ട്ടി​​നൊ​​പ്പം ജോ​​ട്ട​​യു​​ടെ ര​​ണ്ട് ആ​​ണ്‍​കു​​ട്ടി​​ക​​ളും (ഡി​​നി​​സ്, ഡു​​വാ​​ര്‍​ട്ടെ) മൈ​​താ​​ന​​ത്ത് എ​​ത്തും. 2025ല്‍ ​​ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​ണിത്.

Sports

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീഗിൽ ആ​​ഴ്സണ​​ല്‍, മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി, ലി​​വ​​ര്‍​പൂ​​ള്‍ ടീ​​മു​​ക​​ള്‍​ക്കു ജ​​യം

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ആ​​ഴ്സണ​​ല്‍, മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി, ലി​​വ​​ര്‍​പൂ​​ള്‍ ടീ​​മു​​ക​​ള്‍​ക്കു ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ 1-0ന് ​​എ​​വ​​ര്‍​ട്ട​​ണെ കീ​​ഴ​​ട​​ക്കി. വി​​ക്ട​​ര്‍ ഗ്യോ​​കെ​​റെ​​സി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു ഗ​​ണ്ണേ​​ഴ്‌​​സി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ള്‍.

മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ ഒ​​മ്പ​​തു​​പേ​​രാ​​യി ചു​​രു​​ങ്ങി​​യ ടോ​​ട്ട​​ന്‍​ഹാ​​മി​​നെ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ 2-1നു ​​കീ​​ഴ​​ട​​ക്കി. അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ ഇ​​സാ​​ക്ക്, ഹ്യൂ​​ഹോ എ​​കി​​ടി​​കെ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ലി​​വ​​റി​​നാ​​യി ഗോ​​ള്‍ നേ​​ടി​​യ​​ത്.

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ 3-0ന് ​​വെ​​സ്റ്റ് ഹാ​​മി​​നെ ത​​ക​​ര്‍​ത്തു.
ലീ​​ഗി​​ല്‍ 17 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ആ​​ഴ്‌​​സ​​ണ​​ല്‍ (39), മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി (37) ടീ​​മു​​ക​​ളാ​​ണ് ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ബേ​ൺ​മൗ​ത്ത്

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ബേ​ൺ​മൗ​ത്ത്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും നാ​ല് ഗോ​ളു​ക​ൾ വീ​ത​മാ​ണ് നേ​ടി​യ​ത്.

അ​മാ​ഡ് ഡ​യ​ല്ലൊ, ക​സ​മീ​റോ, ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ്, മാ​ത്യേ​സ് കു​ൻ​ഹ എ​ന്നി​വ​രാ​ണ് യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. അ​ന്‍റോ​യ്ൻ സെ​മെ​ന്യോ, ഇ​വാ​നി​ൽ​സ​ൻ, മാ​ർ​ക​സ് ട​വേ​ർ​നി​യ​ർ, എ​ലി ജൂ​നി​യ​ർ ക്രൊ​പി എ​മ്മി​വ​രാ​ണ് ബേ​ൺ​മൗ​ത്തി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 26 പോ​യി​ന്‍റും ബേ​ൺ​മൗ​ത്തി​ന് 21 പോ​യി​ന്‍റും ആ​യി. ലീ​ഗ് ടേ​ബി​ളി​ൽ യു​ണൈ​റ്റ​ഡ് ആ​റാം സ്ഥാ​ന​ത്തും ബേ​ൺ​മൗ​ത്ത് 13-ാം സ്ഥാ​ന​ത്തും ആ​ണു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലി​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ‌​പ്പ​ൻ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ‌​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് സി​റ്റി ത​ക​ർ​ത്ത​ത്.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി എ​ർ​ലിം​ഗ് ഹാ​ല​ണ്ട് ര​ണ്ട് ഗോ​ളു​ക​ളും ഫി​ൽ ഫോ​ഡ​ൻ ഒ​രു ഗോ​ളും നേ​ടി. ഹാ​ല​ണ്ട് 41, 89 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഫോ​ഡ​ൻ 69-ാം മി​നി​റ്റി​ലാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 34 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സി​റ്റി.

Sports

സ​​ല പു​​റ​​ത്തു​​ത​​ന്നെ

ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ തു​​ട​​ര്‍​ച്ച​​യാ​​യ അ​​ഞ്ചാം മ​​ത്സ​​ര​​ത്തി​​ലും ഈ​​ജി​​പ്ഷ്യ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം മു​​ഹ​​മ്മ​​ദ് സ​​ല​​യെ സ്റ്റാ​​ര്‍​ട്ടിം​​ഗ് ഇ​​ല​​വ​​നി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്കി മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ അ​​ര്‍​നെ സ്ലോ​​ട്ട്.

ബ്രൈ​​റ്റ​​ണി​​നെ​​തി​​രേ ഇ​​ന്ന​​ലെ ആ​​ന്‍​ഫീ​​ല്‍​ഡി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ലും സ​​ല​​യെ സ്ലോ​​ട്ട് സൈ​​ഡ് ബെ​​ഞ്ചി​​ല്‍ ഇ​​രു​​ത്തി.

Sports

മാ​​ഞ്ച​​സ്റ്റ​​ര്‍ മി​​ന്നി​​ച്ചു

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​ക്ക് മി​​ന്നും ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് 4-1ന് ​​വൂ​​ള്‍​വ്‌​​സി​​നെ ത​​ക​​ര്‍​ത്തു.

യു​​ണൈ​​റ്റ​​ഡി​​നാ​​യി ബ്രൂ​​ണോ ഫെ​​ര്‍​ണാ​​ണ്ട​​ര്‍ (25, 82 പെ​​നാ​​ല്‍​റ്റി) ര​​ണ്ട് ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി.

ബ്ര​​യാ​​ന്‍ എം​​ബ്യൂ​​മോ (51), മാ​​ന്‍​സ​​ണ്‍ മൗ​​ണ്ട് (62) എ​​ന്നി​​വ​​രും മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ​ണ്ട​ർ​ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

റൂ​ബ​ൻ ഡ​യ​സ്, ജോ​ഷ്കോ ഗ്വാ​ർ​ഡി​യോ​ൾ, ഫി​ൽ ഫോ​ഡ​ൻ എ​ന്നി​വ​രാ​ണ് സി​റ്റി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡ​യ​സ് 31-ാം മി​നി​റ്റി​ലും ഗ്വാ​ർ​ഡി​യോ​ൾ 35-ാം മി​നി​റ്റി​ലും ഫോ​ഡ​ൻ 65-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. നി​ല​വി​ൽ 15 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച സി​റ്റി​ക്ക് 31 പോ​യി​ന്‍റാ​ണു​ള്ള​ത്. 33 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

Sports

ആ​ഴ്സ​ണ​ലി​നെ​യും വീ​ഴ്ത്തി; അ​വി​ശ്വ​സ​നീ​യ കു​തി​പ്പ് തു​ട​ർ​ന്ന് ആ​സ്റ്റ​ൺ വി​ല്ല

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ജ​യം. വി​ല്ല പാ​ർ​ക്കി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് വി​ല്ല ആ​ഴ്സ​ണ​ലി​നെ തോ​ൽ​പ്പി​ച്ച​ത്.

മാ​റ്റി കാ​ഷും എ​മി ബ്യൂ​ൻ​ഡി​യ​യും ആ​ണ് ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലി​യാ​ൻ​ഡ്രോ ട്രൊ​സാ​ർ​ഡാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് 30 പോ​യി​ന്‍റാ​യി. ഇ​തോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാ​തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​സ്റ്റ​ൺ വി​ല്ല. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 33 പോ​യി​ന്‍റു​മാ​യി ആ​ഴ്സ​ണ​ൽ ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

 

Sports

മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​ക്ക് സ​​മ​​നി​​ല

മാ​​ഞ്ച​​സ്റ്റ​​ര്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​ക്ക് ഹോം ​​ഗ്രൗ​​ണ്ടാ​​യ ഓ​​ള്‍​ഡ് ട്രാ​​ഫോ​​ഡി​​ല്‍ സ​​മ​​നി​​ല.

വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡ് 1-1ന് ​​മാ​​ഞ്ച​​സ്റ്റ​​റി​​നെ സ​​മ​​നി​​ല​​യി​​ല്‍ ത​​ള​​ച്ചു. ഗോ​​ള്‍​ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം ഡി​​യോ​​ഗോ ഡാ​​ലോ​​ട്ടി​​ലൂ​​ടെ 58-ാം മി​​നി​​റ്റി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ ലീ​​ഡ് നേ​​ടി. എ​​ന്നാ​​ല്‍, 83-ാം മി​​നി​​റ്റി​​ല്‍ മ​​ഗ​​സ​​യി​​ലൂ​​ടെ വെ​​സ്റ്റ് ഹാം ​​സ​​മ​​നി​​ല​​ പിടിച്ചു‍.

അ​​ഞ്ചാം സ്ഥാ​​ന​​ത്തേക്ക് ഉ​​യ​​രാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് സ​​മ​​നി​​ല​​യി​​ലൂ​​ടെ തു​​ല​​ച്ച​​ത്. 22 പോ​​യി​​ന്‍റു​​മാ​​യി എ​​ട്ടാം സ്ഥാ​​ന​​ത്താ​​ണ് മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​വേ​ശ ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സി​റ്റി നാ​ലി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ഫു​ൾ​ഹാ​മി​നെ തോ​ൽ​പ്പി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ഫി​ൽ ഫോ​ഡ​ൻ ര​ണ്ട് ഗോ​ളു​ക​ളും എ​ർ​ലിം​ഗ് ഹാ​ല​ണ്ടും ടി​ജാ​നി റെ​യ്ജി​ൻ​ഡേ​ഴ്സും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ഫു​ൾ​ഹാം താ​രം സാ​ന്ദ​ർ ബ​ർ​ഗി​ന്‍റെ ഓ​ൺ ഗോ​ളും സി​റ്റി​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

ഫു​ൾ​ഹാ​മി​ന് വേ​ണ്ടി സാ​മു​വ​ൽ ചു​ക്ക്‌​വു​യെ​സെ ര​ണ്ട് ഗോ​ളു​ക​ളും എ​മൈ​ൽ സ്മി​ത്ത് റോ​വും അ​ല​ക്സ് ഇ​വോ​ബി​യും ഓ​രോ ഗോ​ൾ വീ​ത​വും സ്കോ​ർ ചെ​യ്തു. വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 28 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സി​റ്റി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ​തി​രെ എ​വ​ർ​ട്ട​ണ് ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ​തി​രെ എ​വ​ർ​ട്ട​ണ് ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് എ​വ​ർ​ട്ട​ൺ വി​ജ​യി​ച്ച​ത്.

കൈ​ർ​ന​ൻ ഡ്യൂ​സ്ബ​റി-​ഹാ​ളാ​ണ് എ​വ​ർ​ട്ട​ണ് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 29-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ എ​വ​ർ​ട്ട​ണ് 18 പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ലീ​ഗ് ടേ​ബി​ളി​ൽ 11-ാം സ്ഥാ​ന​ത്താ​ണ് എ​വ​ർ​ട്ട​ൺ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കെ​തി​രെ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​ന് ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കെ​തി​രെ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​ന് ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ന്യൂ​കാ​സി​ൽ വി​ജ​യി​ച്ച​ത്.

ഹാ​ർ​വി ബാ​ർ​ന​സ് ആ​ണ് ന്യൂ​കാ​സി​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റൂ​ബ​ൻ ഡ​യ​സാ​ണ് സി​റ്റി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ന്യൂ​കാ​സി​ലി​ന് 15 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ 14-ാം സ്ഥാ​ന​ത്താ​ണ് ന്യൂ​കാ​സി​ൽ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ വീ​ഴ്ത്തി നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്കെ​തി​രെ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് നോ​ട്ടിം​ഗ്ഹാം വി​ജ​യി​ച്ച​ത്.

മു​രി​ല്ലോ, നി​ക്കോ​ളോ സ​വോ​ന, മോ​ർ​ഗ​ൻ ഗി​ബ്സ്-​വൈ​റ്റ് എ​ന്നി​വ​രാ​ണ് നോ​ട്ടിം​ഗ്ഹാ​മി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മു​രി​ല്ലോ 33-ാം മി​നി​റ്റി​ലും സ​വോ​ന 46-ാം മി​നി​റ്റി​ലും മോ​ർ​ഗ​ൻ 78-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ നോ​ട്ടിം​ഗ്ഹാ​മി​ന് 12 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ 16-ാം സ്ഥാ​ന​ത്താ​ണ് നോ​ട്ടിം​ഗ്ഹാം.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ബേ​ൺ​ലി​ക്കെ​തി​രെ ചെ​ൽ​സി​ക്ക് ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ബേ​ൺ​ലി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി​ക്ക് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി വി​ജ​യി​ച്ച​ത്.

പെ​ഡ്രോ നെ​റ്റോ​യും എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സും ആ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. പെ​ഡ്രോ 37-ാം മി​നി​റ്റി​ലും എ​ൻ​സോ 88-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ചെ​ൽ​സി പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. നി​ല​വി​ൽ 23 പോ​യി​ന്‍റാ​ണ് ചെ​ൽ​സി​ക്കു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ സി​റ്റി

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ളി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് സി​റ്റി വി​ജ​യി​ച്ച​ത്.

എ​ർ​ലിം​ഗ് ഹാ​ല​ണ്ട്, നി​ക്കോ ഗോ​ൺ​സാ​ല​സ്, ജെ​റ​മി ഡോ​ക്കു എ​ന്നി​വ​രാ​ണ് സി​റ്റി​ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഹാ​ല​ണ്ട് 29-ാം മി​നി​റ്റി​ലും ഗോ​ൺ​സാ​ല​സ് 45+3ാം മി​നി​റ്റി​ലും ഡോ​ക്കു 63-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 11 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 22 പോ​യി​ന്‍റാ​ക്ക് സി​റ്റി​ക്കു​ള്ള​ത്. 26 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ലാ​ണ് ഒ​ന്നാ​മ​തു​ള്ള​ത്.

Sports

യു​​ണൈ​​റ്റ​​ഡ് ടൈ

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​റും മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡും ത​​മ്മി​​ല്‍ ന​​ട​​ന്ന മ​​ത്സ​​രം 2-2 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ലാ​​ണ് ഇ​​രു​​ടീ​​മും ത​​ങ്ങ​​ളു​​ടെ ര​​ണ്ടാം ഗോ​​ള്‍ നേ​​ടി​​യ​​ത്. 90+1-ാം മി​​നി​​റ്റി​​ല്‍ ടോ​​ട്ട​​ന്‍​ഹാ​​മി​​നാ​​യി റി​​ച്ചാ​​ല്‍​ലി​​സ​​ണും 90+6-ാം മി​​നി​​റ്റി​​ല്‍ ഡി ​​ലൈ​​റ്റ് യു​​ണൈ​​റ്റ​​ഡി​​നാ​​യും ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി.

ബ്ര​യാ​ന്‍ എം​ബ്യൂ​മോ​യി​ലു​ടെ 32-ാം മി​നി​റ്റി​ല്‍ ലീ​ഡ് നേ​ടി​യ യു​ണൈ​റ്റ​ഡി​നെ മ​ത്യാ​സ് ടെ​ല്‍​സി​ലൂ​ടെ 84-ാം മി​നി​റ്റി​ലാ​ണ് ടോ​ട്ട​ന്‍​ഹാം 1-1 സ​മ​നി​ല​യി​ല്‍ പി​ടി​ച്ച​ത്.

18 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ടോ​ട്ട​ന്‍​ഹാം. ഇ​ത്ര​യും പോ​യി​ന്‍റു​ണ്ടെ​ങ്കി​ലും ഗോ​ള്‍ വ്യ​ത്യാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​ഴാ​മ​താ​ണ് യു​ണൈ​റ്റ​ഡ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: എ​വ​ർ​ട്ട​ൺ-​സ​ണ്ട​ർ​ല​ൻ‌​ഡ് മ​ത്സ​രം സ​മ​നി​ല​യി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ലെ എ​വ​ർ​ട്ട​ൺ-​സ​ണ്ട​ർ​ല​ൻ​ഡ് മ​ത്സ​രം സ​മ​നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ലി​മാ​ൻ എ​ൻ​ഡി​യാ​യെ ആ​ണ് എ​വ​ർ​ട​ണ് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 15-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ൽ 46-ാം മി​നി​റ്റി​ൽ സ​ണ്ട​ർ​ല​ൻ​ഡ് ഒ​പ്പ​മെ​ത്തി. ഗ്രാ​നി​ത്ത് സാ​ക്ക​യു​ടെ ഗോ​ളി​ലാ​ണ് സ​ണ്ട​ർ​ല​ൻ‌​ഡ് ഒ​പ്പ​മെ​ത്തി​യ​ത്.

മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​തോ​ടെ സ​ണ്ട​ർ​ല​ൻ​ഡി​ന് 18 പോ​യി​ന്‍റും എ​വ​ർ​ട​ണ് 12 പോ​യി​ന്‍റും ആ​യി. ലീ​ഗ് ടേ​ബി​ളി​ൽ സ​ണ്ട​ർ​ല​ൻ​ഡ് നാ​ലാം സ്ഥാ​ന​ത്തും എ​വ​ർ​ട​ൺ‌ 14-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി ലി​വ​ർ​പൂ​ൾ; ആ​സ്റ്റ​ൺ വി​ല്ല​യെ ത​ക​ർ​ത്തു

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ആ​സ്റ്റ​ൺ‌ വി​ല്ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മു​ഹ​മ്മ​ദ് സാ​ല​യും റ​യാ​ൻ ഗ്രേ​വ​ൻ​ബെ​ർ‌​ച്ചു​മാ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. സാ​ല 45+1ാം മി​നി​റ്റി​ലും ഗ്രേ​വ​ൻ​ബെ​ർ​ച്ച് 58ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

നാ​ല് മ​ത്സ​ര​ങ്ങ​ളി​ലെ തു​ട​ർ തോ​ൽ​വി​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ലി​വ​ർ​പൂ​ൾ വി​ജ​യ​വ​ഴി​യി​ലേ​യ്ക്ക് തി​രി​ച്ചെ​ത്തി​യ​ത്. 10 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 18 പോ​യി​ന്‍റാ​ണ് ലി​വ​ര്പൂ​ളി​നു​ള്ള​ത്. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ.

Sports

ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ്: കു​​​​തി​​​​പ്പ് തു​​​​ട​​​​ർ​​​​ന്ന് ഗ​​​​ണ്ണേ​​​​ഴ്സ്

ല​​​​ണ്ട​​​​ൻ: ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗി​​​​ൽ ആ​​​​ഴ്സ​​​​ണ​​​​ൽ കു​​​​തി​​​​പ്പ് തു​​​​ട​​​​രു​​​​ന്നു. ബേ​​​​ണ്‍​ലി​​​​യെ എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത ര​​​​ണ്ട് ഗോ​​​​ളി​​​​ന് തോ​​​​ൽ​​​​പ്പി​​​​ച്ച ആ​​​​ഴ്സ​​​​ണ​​​​ൽ പോ​​​​യി​​​​ന്‍റ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ ലീ​​​​ഡു​​​​യ​​​​ർ​​​​ത്തി. 14-ാം മി​​​​നി​​​​റ്റി​​​​ൽ വി​​​​ക്ട​​​​ർ ഗ്യോ​​​​ക​​​​രേ​​​​ഴ്സ്, 35-ാം മി​​​​നി​​​​റ്റി​​​​ൽ ഡ​​​​ക്ല​​​​ൻ റൈ​​​​സ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഗ​​​​ണ്ണേ​​​​ഴ്സി​​​​നാ​​​​യി വ​​​​ല ച​​​​ലി​​​​പ്പി​​​​ച്ച​​​​ത്.


പ​​​​ത്ത് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് എ​​​​ട്ട് വി​​​​ജ​​​​യ​​​​വു​​​​മാ​​​​യി 25 പോ​​​​യി​​​​ന്‍റാ​​​​ണ് ഗ​​​​ണ്ണേ​​​​ഴ്സി​​​​നു​​​​ള്ള​​​​ത്. ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള ബോ​​​​ണ്‍​മൗ​​​​ത്തി​​​​നു​​​​ള്ള​​​​ത് ഒ​​​​ന്പ​​​​ത് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 18 പോ​​​​യി​​​​ന്‍റ് മാ​​​​ത്രം.


വ​​​​ന്പ​​​​ൻ​​​​മാ​​​​രാ​​​​യ ലി​​​​വ​​​​ർ​​​​പൂ​​​​ൾ, മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡ്, മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി, ചെ​​​​ൽ​​​​സി എ​​​​ന്നി​​​​വ​​​​രെ​​​​ല്ലാം ഏ​​​​റെ പി​​​​ന്നി​​​​ലാ​​​​ണ്.


സ​​​​മ​​​​നി​​​​ല


മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡി​​​​നെ 2-2നു ​​​​നോ​​​​ട്ടി​​​​ങ്ഹാം ഫോ​​​​റ​​​​സ്റ്റ് സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ ത​​​​ള​​​​ച്ചു. ത​​​​ക​​​​ർ​​​​ച്ച​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ര​​​​ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന നോ​​​​ട്ടി​​​​ങ്ഹാം ഫോ​​​​റ​​​​സ്റ്റി​​​​നു സ​​​​മ​​​​നി​​​​ല ജ​​​​യ​​​​ത്തോ​​​​ളം വി​​​​ല​​​​പ്പെ​​​​ട്ട​​​​താ​​​​ണ്. ആ​​​​ദ്യ ഗോ​​​​ൾ നേ​​​​ടി ലീ​​​​ഡെ​​​​ടു​​​​ത്ത​​​​ത് മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡാ​​​​ണ്. 34-ാം മി​​​​നി​​​​റ്റി​​​​ൽ കാ​​​​സ​​​​മി​​​​റോ​​​​യാ​​​​ണ് ടീ​​​​മി​​​​നെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.


ആ​​​​ദ്യ പ​​​​കു​​തി​​​​ക്ക് പി​​​​രി​​​​യു​​​​ന്പോ​​​​ൾ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ മു​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ 48-ാം മി​​​​നി​​​​റ്റി​​​​ൽ മോ​​​​ർ​​​​ഗാ​​​​ൻ ഗി​​​​ബ്സ് നോ​​​​ട്ടി​​​​ങ്ഹാ​​​​മി​​​​നു സ​​​​മ​​​​നി​​​​ല സ​​​​മ്മാ​​​​നി​​​​ച്ചു. ര​​​​ണ്ട് മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ അ​​​​വ​​​​ർ മാ​​​​ഞ്ച​​​​സ്റ്റ​​​​റി​​​​നെ വീ​​​​ണ്ടും ഞെ​​​​ട്ടി​​​​ച്ചു. നി​​​​ക്കോ​​​​ളോ സ​​​​വോ​​​​ന​​​​യി​​​​ലൂ​​​​ടെ അ​​​​വ​​​​ർ മു​​​​ന്നി​​​​ലെ​​​​ത്തി. ഒ​​​​ടു​​​​വി​​​​ൽ 81-ാം മി​​​​നി​​​​റ്റി​​​​ൽ അ​​​​മ​​​​ദ് ഡി​​​​യാ​​​​ല്ലോ മാ​​​​ഞ്ച​​​​സ്റ്റ​​​​റി​​​​നെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.


ചെ​​​​ൽ​​​​സി​​​​ക്ക് ജ​​​​യം


ല​​​​ണ്ട​​​​ൻ ഡെ​​​​ർ​​​​ബി​​​​യി​​​​ൽ ചെ​​​​ൽ​​​​സി​​​​ക്ക് വി​​​​ജ​​​​യം. ടോ​​​​ട്ട​​​​ന​​​​ത്തെ എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത ഒ​​​​രു ഗോ​​​​ളി​​​​നാ​​​​ണ് ദ ​​​​ബ്ലൂ​​​​സ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ജാ​​​​വോ പെ​​​​ഡ്രോ​​​​യാ​​​​ണ് ചെ​​​​ൽ​​​​സി​​​​യു​​​​ടെ വി​​​​ജ​​​​യ​​​​ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. ടോ​​​​ട്ട​​​​ന​​​​ത്തി​​​​ന്‍റെ ത​​​​ട്ട​​​​ക​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ 34-ാം മി​​​​നി​​​​റ്റി​​​​ലാ​​​​ണ് ഗോ​​​​ൾ പി​​​​റ​​​​ന്ന​​​​ത്. ടോ​​​​ട്ട​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലെ പി​​​​ഴ​​​​വ് മു​​​​ത​​​​ലെ​​​​ടു​​​​ത്ത് ക​​​​യി​​​​സെ​​​​ഡോ ന​​​​ൽ​​​​കി​​​​യ പാ​​​​സി​​​​ൽ നി​​​​ന്നാ​​​​ണ് പെ​​​​ഡ്രി വ​​​​ല​​​​കു​​​​ലു​​​​ക്കി​​​​യ​​​​ത്.

വി​​​​ജ​​​​യ​​​​വ​​​​ഴി​​​​യി​​​​ൽലി​​​​വ​​​​ർ​​​​പൂ​​​​ൾ


പ്രീമിയര്‍ ലീഗില്‍ വി​​​​ജ​​​​യ​​​​വ​​​​ഴി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി ലി​​​​വ​​​​ർ​​​​പൂ​​​​ൾ. ആ​​​​സ്റ്റ​​​​ണ്‍ വി​​​​ല്ല​​​​യ്ക്കെ​​​​തി​​​​രേ എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത ര​​​​ണ്ട് ഗോ​​​​ളു​​​​ക​​​​ൾ​​​​ക്കാ​​​​ണ് ലി​​​​വ​​​​ർ​​​​പൂ​​​​ൾ ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ലി​​​​വ​​​​ർ​​​​പൂ​​​​ളി​​​​ന് വേ​​​​ണ്ടി സ​​​​ലാ​​​​യും റ​​​​യാ​​​​ൻ ഗ്രാ​​​​വ​​​​ൻ​​​​ബെ​​​​ർ​​​​ക്കും ഗോ​​​​ളു​​​​ക​​​​ൾ നേടി. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ല് പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ശേ​​​​ഷം ദ ​​​​റെ​​​​ഡ്സി​​​​ന്‍റെ വി​​​​ജ​​​​യ​​​​മാ​​​​ണി​​​​ത്.


ആ​​​​ൻ​​​​ഫീ​​​​ൽ​​​​ഡി​​​​ൽ ന​​​​ട​​​​ന്ന പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​പ​​​​കു​​​​തി​​​​യു​​​​ടെ അ​​​​ധി​​​​ക സ​​​​മ​​​​യ​​​​ത്താ​​​​ണ് ആ​​​​ദ്യ ഗോ​​​​ൾ പി​​​​റ​​​​ന്ന​​​​ത്. മു​​​​ഹ​​​​മ്മ​​​​ദ് സ​​​​ലാ​​​​യു​​​​ടെ സ്ട്രൈ​​​​ക്കാ​​​​ണ് ചെ​​​​ന്പ​​​​ട​​​​യ്ക്ക് ലീ​​​​ഡ് സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. ലി​​​​വ​​​​ർ​​​​പൂ​​​​ളി​​​​ന് വേ​​​​ണ്ടി സ​​​​ലാ​​​​യു​​​​ടെ 250-ാം ഗോ​​​​ളാ​​​​ണ് ആ​​​​സ്റ്റ​​​​ണ്‍ വി​​​​ല്ല​​​​യ്ക്കെ​​​​തി​​​​രേ പി​​​​റ​​​​ന്ന​​​​ത്. 58-ാം മി​​​​നി​​​​റ്റി​​​​ൽ വി​​​​ല്ല​​​​യു​​​​ടെ വ​​​​ല വീ​​​​ണ്ടും കു​​​​ലു​​​​ങ്ങി. മാ​​​​ക് അ​​​​ലി​​​​സ്റ്റ​​​​റു​​​​ടെ അ​​​​സി​​​​സ്റ്റി​​​​ൽ ഗ്രാ​​​​വ​​​​ൻ​​​​ബെ​​​​ർ​​​​ക്കാ​​​​ണ് ലി​​​​വ​​​​ർ​​​​പൂ​​​​ളി​​​​ന്‍റെ സ്കോ​​​​ർ ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: വെ​സ്റ്റ് ഹാ​മി​നെ​തി​രെ ബ്രെ​ന്‍റ്ഫോ​ഡി​ന് ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ബ്രെ​ന്‍റ്ഫോ​ഡി​ന് ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഹാ​മി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്രെ​ന്‍റ്ഫോ​ഡ് തോ​ൽ​പ്പി​ച്ച​ത്.

ബെ​ന്‍റ്ഫോ​ഡി​ന് വേ​ണ്ടി ഇ​ഗോ​ർ തി​യാ​ഗോ​യും മ​ത്യാ​സ് ജെ​ൻ​സ​ണും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. തി​യാ​ഗോ 43-ാം മി​നി​റ്റി​ലും ജെ​ൻ​സ​ൺ 90+5ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ബ്രെ​ന്‍റ്ഫോ​ഡി​ന് 10 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ 13-ാം സ്ഥാ​ന​ത്താ​ണ് ബ്രെ​ന്‍റ്ഫോ​ഡ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ​തി​രെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്കെ​തി​രെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് യു​ണൈ​റ്റ​ഡ്  വിജയിച്ചത്. 

ബ്ര​യാ​ൻ എം​ബ​യേ​മോ​യും ഹാ​രി മ​ഗ്വൗ​റും ആ​ണ് യു​ണൈ​റ്റ​ഡി​നാ​യി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. കോ​ഡി ഗാ​ക്പോ​യാ​ണ് ലി​വ​ർ​പൂ​ളി​നാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 13 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ ഒ​ൻ​പ​താം സ്ഥാ​ന​ത്താ​ണ് യു​ണൈ​റ്റ​ഡ്. 15 പോ​യി​ന്‍റു​ള്ള ലി​വ​ർ​പൂ​ൾ നാ​ലാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി തോ​ൽ​പ്പി​ച്ച​ത്.

ജോ​ഷ് അ​കി​യാം​പോം​ഗ്, പെ​ഡ്രോ നെ​റ്റോ, റീ​സ് ജെ​യിം​സ് എ​ന്നി​വ​രാ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​കി​യാം​പോം​ഗ് 49-ാം മി​നി​റ്റി​ലും പെ​ഡ്രോ 52-ാം മി​നി​റ്റി​ലും റീ​സ് 84-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ജ​യ​ത്തോ​ടെ ചെ​ൽ​സി​ക്ക് 14 പോ​യി​ന്‍റ്. നി​ല​വി​ൽ ലീ​ഗ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ചെ​ൽ​സി.

Sports

വെ​സ്റ്റ് ഹാ​മി​നെ​തി​രെ ഗം​ഭീ​ര ജ​യം; ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഒ​ന്നാ​മ​തെ​ത്തി ആ​ഴ്സ​ണ​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ വെ​സ്റ്റ് ഹാ​മി​നെ​തി​രെ ആ​ഴ്സ​ണ​ലി​ന് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് ആ​ഴ്സ​ണ​ൽ വി​ജ​യി​ച്ച​ത്.

ല​ണ്ട​നി​ലെ എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ഴ്സ​ണ​ൽ താ​രം ഡെ​ക്ലാ​ൻ റൈ​സാ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 38-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

67-ാം മി​നി​റ്റി​ൽ‌ ബു​ക്കാ​യോ സാ​ക്ക ആ​ഴ്സ​ണ​ലി​ന്‍റെ ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ർ​ത്തി. പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചാ​ണ് താ​രം ടീ​മി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി​യ​ത്. പി​ന്നീ​ട് ഗോ​ൾ നേ​ടാ​ൻ ഇ​രു ടീ​മി​നും സാ​ധി​ച്ചു. ഇ​തോ​ടെ ആ​ഴ്സ​ണ​ൽ സീ​സ​ണി​ലെ അ​ഞ്ചാം ജയം സ്വ​ന്ത​മാ​ക്കി.

വി​ജ​യ​ത്തോ​ടെ 16 പോ​യി​ന്‍റാ​യ ആ​ഴ്സ​ണ​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 15 പോ​യി​ന്‍റു​ള്ള ലി​വ​ർ​പൂ​ളാ​ണ് ര​ണ്ടാ​മ​ത്.

Latest News

Up